ചുരുക്കത്തിൽThe short version
- അക്കൗണ്ടും ലോഗിനും ഇല്ല. പേരോ ഇമെയിലോ ഫോൺ നമ്പറോ ഞങ്ങൾ ചോദിക്കുന്നില്ല.There are no accounts and no sign-in. We never ask for your name, email or phone number.
- നിങ്ങളുടെ സ്കോറുകളും തുടർച്ചയും നിങ്ങളുടെ ഫോണിലോ കമ്പ്യൂട്ടറിലോ മാത്രം.Your scores, streaks and games in progress stay on your phone or computer.
- എത്ര പേർ കളിക്കുന്നു എന്ന് ഒരു അജ്ഞാത നമ്പർ വഴി മാത്രം എണ്ണുന്നു; ആരാണെന്ന് അറിയില്ല.We count how many people play, and how far they get, under a random anonymous number that says nothing about who you are.
- പരസ്യങ്ങളില്ല. ഒരു വിവരവും വിൽക്കുകയോ ആർക്കും കൈമാറുകയോ ചെയ്യുന്നില്ല.No ads. Nothing is sold or shared with anyone for their own use.
നിങ്ങളുടെ ഉപകരണത്തിൽ മാത്രംWhat stays on your device
ഓരോ കളിയുടെയും പുരോഗതി, തുടർച്ച (streak), സി.ഐ.ഡി. മൂസയിലെ പോയിന്റുകളും അപ്ഗ്രേഡുകളും, ഭാഷ, ലൈറ്റ്/ഡാർക്ക്, ലുക്ക് എന്നിവ ബ്രൗസറിന്റെ സ്വന്തം സ്റ്റോറേജിൽ (localStorage) ആണ്. അവ ഞങ്ങൾക്ക് അയയ്ക്കുന്നില്ല. ബ്രൗസർ ഡാറ്റ മായ്ച്ചാൽ ഇവയും മായും.Each game's progress and streak, CID Moosa's Case Points and upgrades, and your choice of language, light or dark mode and look are kept in your browser's own storage (localStorage). They are not sent to us. Clearing the browser's data for the site, or the app's storage, deletes them.
ഞങ്ങൾ എണ്ണുന്നത്What we count
ആദ്യ സന്ദർശനത്തിൽ ബ്രൗസർ ഒരു ക്രമരഹിത അജ്ഞാത നമ്പർ ഉണ്ടാക്കി സൂക്ഷിക്കുന്നു. അതിനൊപ്പം ഈ വിവരങ്ങൾ ഞങ്ങളുടെ സെർവറിലേക്ക് (Cloudflare) അയയ്ക്കുന്നു:On the first visit your browser makes up a random anonymous number and keeps it. With it, these are sent to our server (on Cloudflare):
- ഏത് കളി തുടങ്ങി, പൂർത്തിയാക്കി, എപ്പോൾ; എത്ര ശ്രമം, സ്കോർ, തുടർച്ച പോലെ ചെറിയ വിവരങ്ങൾ.Which games you start and finish, and when, with small details such as tries taken, score or streak.
- ഭാഷ, ഉപകരണത്തിന്റെ തരം (ഫോൺ, ടാബ്ലെറ്റ്, കമ്പ്യൂട്ടർ), ഏകദേശ സ്ഥലം (രാജ്യവും സംസ്ഥാനവും, Cloudflare നൽകുന്നത്; GPS അല്ല), എവിടെ നിന്നു വന്നു (ഉദാ. Google, WhatsApp, ആപ്പ്).Your language, the kind of device (phone, tablet or computer), approximate location (country and state, as Cloudflare's network sees it; never GPS), and where you came from (for example Google, WhatsApp or the app).
IP വിലാസം ദുരുപയോഗം തടയാൻ കുറച്ചു സമയത്തേക്ക് മാത്രം ഉപയോഗിക്കുന്നു; സൂക്ഷിക്കുന്നില്ല. കളി വിവരങ്ങൾ 400 ദിവസത്തിനു ശേഷം മായ്ക്കുന്നു. ഇത് ഉടമയ്ക്ക് മാത്രം കാണാവുന്ന ആകെ എണ്ണങ്ങൾക്ക് (എത്ര പേർ, ഏതു കളി) മാത്രമാണ്.Your IP address is used briefly to stop abuse and is not stored. Game events are deleted after 400 days. All of this is only used for totals the site's owner looks at (how many people play, which games, how many come back).
ബ്രൗസറിൽ Do Not Track അല്ലെങ്കിൽ Global Privacy Control ഓണാണെങ്കിൽ ഒന്നും അയയ്ക്കില്ല. താഴെയുള്ള ബട്ടൺ ഉപയോഗിച്ചും ഈ ഉപകരണത്തിൽ എണ്ണൽ നിർത്താം.If your browser sends Do Not Track or Global Privacy Control, nothing is sent at all. You can also switch counting off on this device with the button below.
ദിവസേനയുള്ള ഓർമ്മപ്പെടുത്തൽThe daily reminder
നിങ്ങൾ ഓണാക്കിയാൽ മാത്രം: ബ്രൗസറിന്റെ പുഷ് വിലാസം, സമയമേഖല, ഭാഷ, തിരഞ്ഞെടുത്ത സമയം എന്നിവ സൂക്ഷിക്കും, ആ ദിവസത്തെ കളി ബാക്കിയുണ്ടെങ്കിൽ ദിവസത്തിൽ ഒരിക്കൽ അറിയിക്കാൻ. ഓഫാക്കിയാൽ ഇവ മായ്ക്കും. അറിയിപ്പുകൾ നിങ്ങളുടെ ബ്രൗസറിന്റെ പുഷ് സേവനം വഴിയാണ് (Chrome-ൽ Google).Only if you turn it on: your browser's push address, time zone, language and chosen hour are kept, to send one reminder a day when that day's game is still unplayed. Turning it off deletes them. Reminders travel through your browser's push service (Google's, for Chrome and the Android app).
ഓൺലൈൻ കളികൾOnline games
തുരുപ്പിൽ ഓരോ മുറിയും കളി നടക്കുമ്പോൾ അതിന്റെ നില (ഇരിപ്പിടങ്ങൾ, നിങ്ങൾ ടൈപ്പ് ചെയ്ത വിളിപ്പേര്, ചീട്ടുകൾ, സ്കോർ) സൂക്ഷിക്കുന്നു; കുറച്ചു നേരം ആരും ഇല്ലെങ്കിൽ മുറി സ്വയം മായും. സാറ്റ്! കളിക്കാർക്കിടയിൽ സന്ദേശങ്ങൾ കൈമാറുക മാത്രം ചെയ്യുന്നു; ഒന്നും സൂക്ഷിക്കുന്നില്ല.In Thurupp, each online room keeps the state of its game (seats, the nickname you type, cards and scores) while it is played, and deletes itself after a while with nobody in it. SAT! only passes messages between the players of a match and keeps nothing.
മറ്റു സേവനങ്ങൾOther services the pages use
- Cloudflare: സൈറ്റും സെർവറും ഇവിടെയാണ്.Cloudflare hosts the site and the server.
- Google Fonts: അക്ഷരരൂപങ്ങൾ ലോഡ് ചെയ്യാൻ.Google Fonts supplies the typefaces.
- YouTube: സി.ഐ.ഡി. മൂസയിൽ പാട്ട് ഓണാക്കിയാൽ YouTube പ്ലെയർ; അതിന് YouTube-ന്റെ സ്വന്തം നയം ബാധകം.YouTube, only when CID Moosa's soundtrack plays in its YouTube player; YouTube's own privacy policy applies to it.
കുട്ടികൾChildren
കളികൾ എല്ലാ പ്രായക്കാർക്കും; അക്കൗണ്ടോ പരസ്യമോ വ്യക്തിവിവര ശേഖരണമോ ഇല്ല.The games are for all ages. There are no accounts, no ads and no collection of personal information.
ബന്ധപ്പെടുകContact
ചോദ്യങ്ങൾക്കും വിവരങ്ങൾ മായ്ക്കാനുള്ള അപേക്ഷയ്ക്കും (മുകളിലെ അജ്ഞാത നമ്പർ ചേർത്ത്):Questions, or a request to delete what was counted under your anonymous number (include the number shown above): abrbuilds@gmail.com